Description
മഹാനായ റഷ്യന്‍ എഴുത്തുകാരന്‍ ലിയോ ടോള്‍ സ്റ്റോയ് ജനിച്ചതും വളര്‍ന്നതും ജീവിച്ചതും തന്റെ എസ്റ്റേറ്റായ യാസ്‌നയ പൊള്യാനയിലാണ്. അവിടത്തെ കൃഷിക്കാരുടെയും അടിയാന്മാരുടെയും കുട്ടികള്‍ക്കുവേണ്ടി അദ്ദേഹം എഴുതിയ ചില കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ബി.സി. ആറാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് കഥാകാരന്‍ ഈസോപ്പ പറഞ്ഞ കഥകളുടെ പുനരാഖ്യാനമാണ് ടോള്‍സ്റ്റോയ് ഇവിടെ ചെയ്യുന്നത്. കുട്ടികള്‍ക്കു കഥപറഞ്ഞുകൊടുക്കാനായി ഗ്രീക്കു ഭാഷ പഠിച്ച് അവ റഷ്യനിലേക്കു തര്‍ജമ ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഈസോപ്പ കഥകളില്‍ കാണാറുള്ള അവസാനത്തെ ഗുണ പാഠം ടോള്‍സ്റ്റോയ് ഒഴിവാക്കുന്നു. കഥകളിലെ സാരോപദേശം കുട്ടികള്‍ സ്വയം മനസ്സിലാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. മനുഷ്യരും മ്യഗങ്ങളും പറവകളും സൂര്യനും കാറ്റും ദേവതമാരും ഒക്കെയുള്ള ഭാവനയുടെ വിചിത്രമായ ഈ ലോകം കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.